Skip to main content
യാംഗോന്‍

മ്യാന്‍മറില്‍ 69 രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു. ഈ വര്‍ഷാവസാനത്തോടെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുമെന്ന മ്യാന്മര്‍ പ്രസിഡന്റ് തെന്‍ സിയാന്റെ വാഗ്ദാനത്തിന്‍റെ ഭാഗമായാണ് തടവുകാരെ മാപ്പ് നല്‍കി വിട്ടയച്ചത്. സ്വതന്ത്രരായവരില്‍ മുന്‍ ഏകാധിപതി ജനറല്‍ നെവിന്നിന്‍റെ രണ്ടു പുത്രന്മാരുമുള്‍പ്പെടും.

 

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കാലങ്ങളായി സൈനിക ഭരണത്തിന്‍ കീഴിലായിരുന്ന മ്യാന്മര്‍ ഇപ്പോള്‍ ജനാധിപത്യത്തിനു കീഴിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

 

2011 മുതല്‍ തന്നെ നൂറുകണക്കിന് രാഷ്ട്രീയ തടവുകാരെ മ്യാന്‍മറില്‍ വിട്ടയച്ചിരുന്നു. അതേസമയം തടവുകാരുടെ മോചനം ഇരുക്കയ്യും നീട്ടി സ്വീകരിച്ച ആംനസ്റ്റി ഇന്റര്‍നാഷണല് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണെന്ന് വ്യക്തമാക്കി.