ജെറുസലേം
സിറിയക്ക് സമീപം മെഡിറ്ററെനിയന്‍ കടലില്‍ ഇസ്രയേലും യു.എസ്സും സംയുക്തമായി മിസ്സൈല്‍ പരീക്ഷണം നടത്തി. ചൊവാഴ്ച പുലര്‍ച്ചെ കിഴക്കന്‍ മെഡിറ്ററെനിയന്‍ കടലില്‍ രണ്ട് ബാലിസ്റ്റിക് ‘വസ്തുക്കള്‍’ കണ്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ചത്.
മധ്യ ഇസ്രായേലിലെ വ്യോമത്താവളത്തില്‍ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ആരോ 3 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
മധ്യഭാഗത്ത് നിന്ന് കിഴക്കോട്ട് കടലില്‍ നടത്തിയ വിക്ഷേപണം റഷ്യന്‍ റഡാര്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയതായി സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലുള്ള റഷ്യന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.