Skip to main content
വാഷിംഗ്‌ടണ്‍

ഇന്ത്യന്‍ വംശജനായ ഗോള്‍ഡ്‌മാന്‍ സാഷ് മുന്‍ ഡയറക്ടര്‍ രജത് ഗുപ്തക്ക് കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ 1.39 കോടി ഡോളര്‍  പിഴ.  പബ്ലിക് ലിമിറ്റഡ്‌ കമ്പനികളുടെ ഡയറക്ടര്‍ ആവുന്നതില്‍ നിന്നും ഗുപ്തയെ യു.എസ് കോടതി ആജീവനാന്തം വിലക്കിയിട്ടുമുണ്ട്. ശ്രീലങ്കന്‍ വംശജനും ഹെഡ്ജ് ഫണ്ട് മാനേജറുമായ രാജ് രാജരത്‌നത്തിന് കമ്പനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് ശിക്ഷ.  

 

നേരത്തെ കേസില്‍ കോടതി ഗുപ്തക്ക് രണ്ടു വര്‍ഷം തടവും അഞ്ച് മില്യണ്‍ ഡോളര്‍ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരെ ന്യൂയോര്‍ക്കിലെ ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് പുതിയ ഉത്തരവ്. കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസുകളില്‍ യു.എസിലെ ഏറ്റവും വലിയ കേസായിരുന്നു രജത് ഗുപ്തയുടേത്. 

 

ഗുപ്തയ്‌ക്കെതിരെ യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നേരത്തെ നടപടിയെടുത്തിരുന്നു. ഗോള്‍ഡ്മാന്‍ സാഷസിന് പുറമെ പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിന്റെയും ഡയറക്ടറായിരുന്ന ഗുപ്ത മെക്കന്‍സി ആന്‍ഡ് കമ്പനിയുടെ തലവനുമായിരുന്നു. കേസില്‍ 11 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട രാജരത്‌നം ഇപ്പോള്‍ ജയിലിലാണ്.