ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. 150-ല്‍ അധികം ആളുകള്‍ക്ക്പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയാണ് ബാഗ്ദാദിലെ തിരക്കേറിയ തെരുവില്‍ കാര്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. സുന്നി ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നിടത്താണ് സ്ഫോടനം.
വാണിജ്യ കേന്ദ്രങ്ങള്‍ കച്ചവട സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യം വച്ചാണ് സ്ഫോടനം നടന്നിട്ടുള്ളത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ഇത് വരെ ആരും തയ്യാറായിട്ടില്ല. അടുത്ത കാലത്ത് ഇറാഖില്‍ ഉണ്ടായ ഏറ്റവും വലിയ സ്ഫോടനങ്ങളില്‍ ഒന്നാണിത്.രണ്ടാഴ്ചക്കുള്ളില്‍ ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 350-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള സുന്നി തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.