Skip to main content

സോള്‍: ഉത്തര കൊറിയ ആണവ രാജ്യമാകുന്നത് യു.എസ്സ്. ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജോണ് കെറി. ആവശ്യം വരുകയാണെങ്കില്‍ മേഖലയിലെ സഖ്യരാജ്യങ്ങള്‍ക്ക് യു.എസ്സ്. പ്രതിരോധ സംരക്ഷണം നല്‍കുമെന്നും കെറി പറഞ്ഞു.

 

പൂര്‍വേഷ്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍-ഹെയുമായി കൂടിക്കാഴ്ച നടത്തി. ഇവിടെയുള്ള 28,000 വരുന്ന യു.എസ്സ്. സൈന്യത്തിന്റെ മേധാവികളേയും കെറി കണ്ടു.

 

മേഖലയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കെറി ചൈനയും ജപ്പാനുമായും കൊറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യും. പസഫിക്ക് സമുദ്രത്തിലെ ഗുവാമിലെ യു.എസ്സ്. സൈനിക താവളം ആക്രമിക്കാന്‍ ശേഷിയുള്ള മിസ്സൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കെറിയുടെ സന്ദര്‍ശനം.