മേയ്ഖ്തില (മ്യാന്മര്‍): മ്യാന്‍മറില്‍ കലാപബാധിതമായ മേയ്ഖ്തില നഗരത്തിന്റെ നിയന്ത്രണം ശനിയാഴ്ച സൈന്യം ഏറ്റെടുത്തു. തലേദിവസം പ്രസിഡന്റ് തെയിന്‍ സെയിന്‍ മേഖലയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ തുടര്‍ച്ചയായാണ് സൈന്യം നിയന്ത്രണം ഏറ്റെടുത്തത്. ബുധനാഴ്ച മുതല്‍ പടര്‍ന്ന കലാപത്തില്‍ ഒട്ടനവധി ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
രഖിനെ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നടന്ന കലാപങ്ങള്‍ക്ക് ശേഷം വീണ്ടും രാജ്യത്ത് ബുദ്ധിസ്റ്റ്-മുസ്ലിം സംഘര്‍ഷം ഉടലെടുത്തത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കലാപത്തിനു ശേഷം പ്രമുഖ ബുദ്ധിസ്റ്റ് സന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന മുസ്ലിം വിരുദ്ധ റാലികളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയാതിരുന്നത് ഇത്തവണത്തെ സംഘര്‍ഷത്തിനു കാരണമായതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.