Skip to main content

ട്രംപിന് ഒപ്പം മസ്കും പ്രചാരണ വേദിയിൽ

Trump and Elon Musk


റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനൊപ്പം ടെസ്‌ലെ കാർ ഉടമ ഇലോൺ മസ്കും പ്രചാരണവേദിയിൽ . കഴിഞ്ഞ ജൂലൈയിൽ ട്രംപിന് വെടിയേറ്റ അതേ വേദിയിലാണ് മസ്ക്കുമൊപ്പം എത്തിയത്. ട്രംപിനും ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമലഹാരിസിനും ഏറ്റവും നിർണായകമാണ് പെൻസിൽവാനിയ.നാലുവർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിന് പെൻസിൽ വാനിയ നഷ്ടമായിരുന്നു.

        വെടിയേൽക്കുമ്പോൾ പോലും മുഷ്ടി ആകാശത്തിലേക്ക് ഉയർത്തുന്ന ഒരു പ്രസിഡ ൻേ റ നമുക്കുള്ളൂ എന്നാണ് മസ്ക് ട്രംപിന് നേരെ വധശ്രമം ഉണ്ടായ അതേ വേദിയിൽ വച്ച് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചരിത്രത്തിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് അമേരിക്കയിൽ വരാൻ പോകുന്നതെന്നും മസ്ക് പറയുകയുണ്ടായി. അതിനാൽ എല്ലാവരും വോട്ട് ചെയ്യുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് വോട്ടർമാരെ മസ്ക് ഓർമ്മപ്പെടുത്തി. ട്രംപും മസ്കും പെൻസിൽവാനിയയിൽ മുഖ്യവിഷയമായ കുടിയേറ്റത്തെ കുറിച്ചും വിശദമായി സംസാരിക്കുകയും കമലയുടെ നിലപാടുകളെ നിശിതമായി വിമർശിക്കുകയും ചെയ്തു.

Ad Image