വ്‌ളാഡിമിര്‍ പുടിന്‍ നാലാം തവണയും അധികാരത്തിലേക്ക്
റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ് പുടിന്‍ വിജയം നേടിയത്. 2012ല്‍ 64% വോട്ടാണ് പുടിന്‍ നേടിയിരുന്നത്.
ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക
തുടരെത്തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക.
യു.എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ജയസാധ്യത വര്‍ധിപ്പിക്കാനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്‍റണിനെ പരാജയപ്പെടുത്താനുമുള്ള നടപടികള്‍ക്ക് റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ‘ഉത്തരവിട്ടതായി’ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന്‍ വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന്‍ നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്‍ക്കുന്ന ഒബാമയെയാണ്.
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം: ഊര്‍ജ, പ്രതിരോധ സഹകരണം ശക്തമാക്കും
പതിനഞ്ചാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയ്ക്കായി റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശം 20 കരാറുകളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
