ഇരുരാജ്യങ്ങളും തമ്മിലുള്ള പതിനഞ്ചാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയ്ക്കായി റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. ബുധനാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ എത്തിയ അദ്ദേഹം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 24 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ തിരക്കിട്ട നയതന്ത്ര പരിപാടികളില്‍ പുടിന്‍ സംബന്ധിക്കും.
ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശം 20 കരാറുകളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആണവോര്‍ജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിലാണ് പ്രധാന കരാറുകള്‍. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ പ്രധാന മുഖമായി മാറിയ വാര്‍ഷിക ഉച്ചകോടിയ്ക്ക് രണ്ട് രാജ്യങ്ങളും മാറിമാറി ആതിഥ്യം വഹിക്കുന്നതാണ് പതിവ്.
ഇന്ത്യയില്‍ പുതിയ ആണവ നിലയങ്ങളുടെ നിര്‍മ്മാണം പ്രധാന ചര്‍ച്ചാവിഷയമായിരിക്കും. നിലവില്‍ 10,00 കോടി ഡോളര്‍ വരുന്ന ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പാക്കാനുള്ള കരാറുകളും രണ്ട് രാജ്യങ്ങളും ലക്ഷ്യമിടുന്നു. അഞ്ചാം തലമുറ പോര്‍വിമാനങ്ങളുടെ നിര്‍മ്മാണമടക്കമുള്ള പ്രതിരോധ സഹകരണ കരാറുകളും ഉച്ചകോടിയില്‍ തീരുമാനമായേക്കും.

