വ്‌ളാഡിമിര്‍ പുടിന്‍ നാലാം തവണയും അധികാരത്തിലേക്ക്
റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ് പുടിന്‍ വിജയം നേടിയത്. 2012ല്‍ 64% വോട്ടാണ് പുടിന്‍ നേടിയിരുന്നത്.
