അമേരിക്കയിലെ നെറ്റ് ന്യൂട്രാലിറ്റിയുടെ അന്ത്യം ഇന്ത്യയിലേക്കും വരുമോ ?
അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ്.സി.സി) രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്ക് നെറ്റ് ന്യൂട്രാലിറ്റിയെ കൊല ചെയ്തത് പുതിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴി തുറക്കുന്ന നടപടിയായി. അമേരിക്കന്‍ ജനതയുടെ ഒന്നാകെയുള്ള എതിര്‍പ്പിനെയും വ്യാപക പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ടാണ് എഫ്.സി.സി ഈ തീരുമാനം കൈക്കൊണ്ടത്.
ജിയോ കാളുകള്‍ തടയല്‍: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയ്ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ട്രായ്
റിലയന്‍സ് ജിയോയുമായുള്ള അന്തര്‍ബന്ധം തടയുന്നതായ ആരോപണത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ഓപ്പറേറ്റര്‍മാര്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ് ടെലികോം വകുപ്പിനോട് ശുപാര്‍ശ ചെയ്തു. ജിയോയുടെ സാങ്കേതിക അപര്യാപ്തതയാണ് കാളുകള്‍ മുറിയുന്നതിനു പിന്നിലെന്ന കമ്പനികളുടെ ആരോപണം ട്രായ് തള്ളി.
ലൈസന്‍സ് നിബന്ധനകളും സേവന ഗുണതാ മാനദണ്ഡങ്ങളും കമ്പനികള്‍ ലംഘിച്ചതായി ട്രായ് പറഞ്ഞു. മത്സരം തടയാനുള്ള ദുരുദ്ദേശത്തോടെയാണ് കമ്പനികള്‍ ഇത് ചെയ്യുന്നതെന്ന് സംശയിക്കണമെന്നും ഇത് ഉപഭോക്തൃ വിരുദ്ധമാണെന്നും ട്രായ് ചൂണ്ടിക്കാട്ടി.
ട്രായ് ഭേദഗതി ബില്‍ ലോകസഭ പാസ്സാക്കി
ട്രായ് മുന്‍ ചെയര്‍മാന്‍ നൃപെന്ദ്ര മിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി നിയമിക്കുന്നതില്‍ ഉള്ള നിയമതടസ്സം നീക്കുന്നതായിരുന്നു ഭേദഗതി.
അനാവശ്യ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും കമ്പനി പിഴ നല്‍കണം
അനാവശ്യ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കാന്‍ ട്രായ് തീരുമാനം.
റോമിംഗ് നിരക്ക് കുറയും
ജൂലൈ ഒന്ന് മുതല്‍ റോമിംഗ് നിരക്കുകള്‍ കുറക്കാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) തീരുമാനിച്ചു.
