Skip to main content
ഭക്ഷണം ഛര്‍ദ്ദിച്ച കുഞ്ഞിനു മുന്നില്‍ ശാസന ഛര്‍ദ്ദിച്ച അമ്മ Tue, 07/03/2018 - 18:15

രണ്ടു ദിവസമായി രണ്ടുവയസ്സുകാരന്‍ മകന്‍ കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. കുഞ്ഞിന്റെ അമ്മയ്ക്ക് ആധി. രണ്ടാം ദിവസം അമ്മ പണിപ്പെട്ട് കുറച്ച് ഭക്ഷണം അവന് കൊടുത്തു. ആനേടേം പൂച്ചേടേയുമൊക്കെ കഥ പറഞ്ഞും മറ്റും.

സമ്മാനം ചോദിച്ചുകൊണ്ട് ഉറക്കമുണര്‍ന്ന കുട്ടി Sat, 05/12/2018 - 16:24

സ്വപ്‌നത്തില്‍ നാം ഒരു പൂന്തോട്ടത്തില്‍. നിറയെ പൂക്കള്‍. അതും മണമുള്ളത്. അതില്‍ നിന്ന് ഒന്ന് നമ്മള്‍ ഇറുക്കുന്നു. പെട്ടെന്ന് ഉണര്‍ന്നപ്പോള്‍ ആ ഇറുത്ത പൂവ് നമ്മുടെ കൈയില്‍. എന്തായിരിക്കും അപ്പോഴുണ്ടാവുന്ന അനുഭവം. അവിടെ സ്വപ്‌നമേത് യാഥാര്‍ത്ഥ്യമേത്.

വാട്‌സാപ്പ് ചടവ് Mon, 04/23/2018 - 15:29

സി.ബി.എസ്.സി പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ശേഷം അവധിയാഘോഷിക്കുന്ന പെണ്‍കുട്ടി. ആഘോഷം എന്നു പറയുന്നത് ഉചിതമാവില്ല. കാരണം, കിടന്നുകൊണ്ട് മൊബൈലിലൂടെയുളള ആഘോഷമാണ്. സന്ധ്യയ്ക്ക് വീട്ടില്‍ അതിഥികളെത്തി.

'ഓടരുതെന്ന് അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ' Sat, 04/21/2018 - 16:53

അമ്മയ്ക്കും അച്ഛനുമൊപ്പം നടക്കാന്‍ ശാഠ്യം പിടിക്കുന്ന രണ്ടു വയസ്സുകാരന്‍. നടത്തത്തിന്റെയും ഓട്ടത്തിന്റെയും നൂതനാനുഭവം ആസ്വദിക്കുന്ന കാലം. പുത്തന്‍ അനുഭൂതിയാണ് ഇത്തരം പ്രേരണകള്‍ക്ക് പിന്നില്‍ കുട്ടികളില്‍ പ്രവര്‍ത്തിക്കുന്നത്.

ഉപ്പിന്റെ തറവാട്ടുമുറ്റത്തെത്തിയ രണ്ടുവയസ്സുകാരന്‍ Wed, 04/18/2018 - 12:36

തിരയുടെ നാമ്പണയുന്ന സ്ഥലത്ത് കുറച്ചു നേരം അച്ഛന്‍ അവനുമായി ഇരുന്നു. മെല്ലെ അല്‍പ്പം താഴേക്കിറങ്ങി. താമസിയാതെ അവനും തിരയില്‍ മുങ്ങുന്നതുവരെയെത്തി. എങ്കിലും അവന്റെ തല മുങ്ങാന്‍ അച്ഛന്‍ ആദ്യം അനുവദിച്ചില്ല. അപ്പോഴേക്കും ഓരോ തിരയേയും അവന്‍ ആവേശത്തോടെ വരവേറ്റു. അവന്റെ കാലുകള്‍ അച്ഛന്‍ മണ്ണുകൊണ്ടു മൂടി.

ടെഡ്ഡി കരയല്ലേ... Fri, 03/23/2018 - 16:50

ടെഡ്ഡി ബെയറുമായി കളിക്കാത്ത ബാല്യം ഇന്ന് , പ്രത്യേകിച്ചും കേരളത്തില്‍ നന്നേ കുറവായിരിക്കും. ഒന്നര വയസ്സു കഴിയുമ്പോഴേക്കും കുട്ടികള്‍ അത്യാവശ്യം ഭാവനയുടെ ലോകത്തിലേക്ക് ഊര്‍ജ്ജസ്വലമായി പ്രവേശിക്കും. പാവകളോടും മറ്റും അവര്‍ സംസാരിക്കും.

Subscribe to Sport