കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കടന്നു പോകുന്നത്. കാരണം ലളിതം നേതൃത്വ രാഹിത്യം തന്നെ. കേരളത്തില്‍ കെ.എം മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യസഭാ സീറ്റ് കൈമാറ്റത്തിലൂടെ തെളിയുന്നത്.
കേരളത്തില്‍ വര്‍ഗീയതയെ മറ നീക്കി രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ രാഷ്ട്രീയമായി വര്‍ഗീയതയെ പ്രയോഗിച്ചത് സി.പി.എമ്മും. നാളുകള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മുന്നണികളും വര്‍ഗീയതയെയും ജാതി സമവാക്യങ്ങളെയും വ്യവസ്ഥാപിതമായി ഉപയോഗിക്കാന്‍ തുടങ്ങി
ബിനോയ് വിശ്വം, സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്. അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ടപതിയുടെ നടപടിക്കെതിരെ രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യസഭാ എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്രി യജ്‌നിക് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ബി.ജെ.പിക്ക് ബദലായിട്ടുള്ള പ്രതിപക്ഷ ഐക്യം. അത് അസാധ്യമായൊരു നീക്കമാണെന്ന് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പോളിറ്റ് ബ്യുറോയും കേന്ദ്ര കമ്മിറ്റിയും നിഷ്‌കരുണം തള്ളിക്കളഞ്ഞ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ പ്രമേയത്തിന് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കുമെന്നുള്ളത് അസാധ്യമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.
ബൗദ്ധിക സാന്നിധ്യത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംനേടിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയിലെ വലിയ രണ്ട് ബുദ്ധിജീവികളാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും. ആ പാര്‍ട്ടിയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമായി ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാണോ വേണ്ടയോ എന്നുള്ളതാണ്.
