താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ;പുതിയ സൗഹൃദം ഉടലെടുക്കുന്നു
ഇന്ത്യയും താലിബാനും പുതിയ കൂട്ടുകെട്ടിലേക്ക് .അതിൻറെ ഭാഗമായി താലിബാൻ വിദേശകാര്യ മന്ത്രി അമീർ മാലിക് മത്താക്കി വ്യാഴാഴ്ച ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ബാഗ്രാം വ്യോമ കേന്ദ്രം തിരിച്ചു വേണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവശ്യം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ അതിനെതിരെ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയും ഒപ്പുവെച്ചതിന് പിന്നാലെയാണ് അമീർ ഖാൻ്റെ സന്ദർശനം .
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോസ്കോയിൽ താലിബാന്റെ അയൽ രാജ്യങ്ങൾ ചേർന്ന് ബാഗ്രാം വ്യോമകേന്ദ്രം വേണമെന്ന നിലപാടിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് പ്രസ്താവന പുറപ്പടുവിച്ചത്. അതിൽ റഷ്യയ്ക്ക് പുറമേ പാകിസ്ഥാൻ ചൈന തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു.
ഇന്ത്യയുടെ താൽപര്യം മുൻനിർത്തി രൂപപ്പെടുത്തുന്ന വിദേശനയത്തിന്റെ ഭാഗമായിട്ടാണ് താലിബാനുമായി ഇന്ത്യ ബന്ധം സ്ഥാപിക്കുന്നത്. പാകിസ്ഥാൻ താലിബാന്റെ ഈ നീക്കങ്ങൾ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അമീർഖാന്റെ സന്ദർശനം . അഫ്ഗാനോടു തൊട്ടുകിടക്കുന്ന കൈബർ പക്തൂൺ ഖ്വായിലെ ഭീകര പ്രവർത്തകർക്ക് താലിബാനും ഇന്ത്യയുമാണ് ആയുധവും പ്രോത്സാഹനവും നൽകുന്നതെന്ന് പാകിസ്താന്റെ ആരോപണം ആവർത്തിച്ചു ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം കൂടിയാണിത്.
മധ്യേഷ്യയിലെ അമേരിക്കയിലെ ഏറ്റവും നിർണായകമായ വ്യോമകേന്ദ്രം ആയിരുന്നു ബാഗ്രാം . ആ നിർണായക സ്ഥാനവും അമേരിക്കയുടെ മധ്യേഷ്യയിൽ വർദ്ധിച്ചുവരുന്ന താല്പര്യവുമാണ് ആ വ്യോമകേന്ദ്രം തിരിച്ചുപിടിക്കാൻ ട്രംപിന് പ്രേരിപ്പിക്കുന്നത്. അതിനെതിരെയുള്ള സംയുക്ത പ്രസ്താവനയിൽ ഇന്ത്യ ഒപ്പുവെച്ചത് പരസ്യമായി അമേരിക്കയുടെ നിലപാടിനോടുള്ള ഇന്ത്യയുടെ പ്രതിഷേധം കൂടിയാണ് . ഒപ്പം പുതുതായി രൂപപ്പെടുന്ന പുതിയ ഭൗമ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ രൂപപ്പെടലും .
