Skip to main content

100 ദിവസം 100 പദ്ധതികള്‍; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണം............

കൊച്ചി മെട്രോ സര്‍വീസ് ഏഴാം തീയതി മുതല്‍ പുനരാരംഭിക്കും

കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് നാലില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതോടെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച കൊച്ചി മെട്രോ സെപ്റ്റംബര്‍ ഏഴ്................

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കി; ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം തട്ടിട്ടമ്പലം സ്വദേശി അനു ആണ് മരിച്ചത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍..............

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമകളായ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്...........

സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ്, 2317 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് 2,397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2,225 പേര്‍ ഇന്ന് രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ഇന്ന് 6 പേരാണ് മരിച്ചത്. സംസ്ഥാനത്ത്.............

സ്വര്‍ണ്ണക്കടത്ത് കേസ്; മതഗ്രന്ഥങ്ങള്‍ വന്നതില്‍ കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍ വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായില്‍ നിന്ന് എത്തിച്ച ഖുറാന്റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. മതഗ്രന്ഥങ്ങള്‍ എത്തിച്ചതായിലും വിതരണം...........

സ്വര്‍ണ്ണക്കടത്ത് കേസ്; സി.പി.എം-ബി.ജെ.പി അന്തര്‍ധാര സജീവം, തെളിവുകള്‍ വഴി തിരിച്ച് വിടുന്നു: രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എമ്മും ബി.ജെ.പിയും തെളിവുകള്‍ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്റെ കുന്തമുന നീളുകയാണ്. സി.പി.എം ബി.ജെ.പി അന്തര്‍ധാര...........

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി മുല്ലപ്പള്ളി

കോണ്‍ഗ്രസ് സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിക്ക് കത്ത് നല്‍കിയ ശശി തരൂരിനെ എതിര്‍ത്തും അനുകൂലിച്ചും...........

സംസ്ഥാനത്ത് 2543 പേര്‍ക്ക് കൂടി കൊവിഡ്, 2260 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 മരണങ്ങളാണ്...............

സത്യം തെളിയും വരെ ജനം ടി.വിയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് അനില്‍ നമ്പ്യാര്‍

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചുള്ള സത്യം തെളിയുന്നത് വരെ ജനം ടിവിയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് അനില്‍ നമ്പ്യാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.............