Skip to main content

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം തട്ടിട്ടമ്പലം സ്വദേശി അനു ആണ് മരിച്ചത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77-ാം റാങ്കുകാരനായിരുന്നു അനു. 

ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ അനു എഴുതിവെച്ചിരുന്നു.