Skip to main content

Representational Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍ വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായില്‍ നിന്ന് എത്തിച്ച ഖുറാന്റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. മതഗ്രന്ഥങ്ങള്‍ എത്തിച്ചതായിലും വിതരണം ചെയ്തതിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

മാര്‍ച്ച് നാലിനാണ് യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ പേരില്‍ നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയത്. 4478 കിലോയെന്നാണ് വേ ബില്ലില്‍ ഉള്ളത്. 250 പാക്കറ്റുകളാക്കിയാണ് ഖുറാന്‍ അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഈ ബില്ല് പരിശോധിച്ച ശേഷമാണ് കസ്റ്റംസ് ഒരു ഖുറാന്റെ തൂക്കം അളന്നത്.