Skip to main content

നിമിഷപ്രിയയുടെ മോചന ശ്രമവും മലയാളിയുടെ മനോരോഗവും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സാമൂഹിക മാധ്യമ പ്രചാരണങ്ങളും വാദപ്രതിപാദങ്ങളും വെളിവാക്കുന്നത് മലയാളിയുടെ മനോരോഗമാണ്

2030 തോടെ ലോകം ഹിമയുഗത്തിലേക്ക്

മിനി ഐസ് ഏജിന് 2021 മുതല്‍ തുടക്കമാകുമെന്ന്  ബ്രിട്ടീഷ് ഗവേഷകരുടെ പഠനം. സൂര്യന്റെ കാന്തിക ഊര്‍ജ്ജത്തിന്റെ ഗണിതമാതൃകകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

മല്യയെ കൈമാറാനുള്ള അപേക്ഷ യു.കെ അംഗീകരിച്ചു; വാറന്റ് ഉടന്‍

വിജയ്‌ മല്യയെ പിടികൂടി കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ യു.കെ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ ഒരു ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ യു.കെ ആഭ്യന്തര വകുപ്പ് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം

റിയോവില്‍ കൊടിയിറങ്ങി; ഒളിമ്പിക് പതാക ഇനി ടോക്കിയോവിലേക്ക്

മഴയില്‍ നനഞ്ഞ മാറക്കാനയില്‍ കാര്‍ണിവല്‍ അന്തരീക്ഷം സൃഷ്ടിച്ച സമാപന ചടങ്ങോടെ റിയൊ ഒളിമ്പിക്സിനു കൊടിയിറങ്ങി. മൂന്ന്‍ മണിക്കൂറുകള്‍ നീണ്ട ചടങ്ങ് ബ്രസീല്‍ കലയുടെ നിറപ്പകിട്ട് ലോകത്തിന് കാഴ്ചവെച്ചു.

സമാധാന മാര്‍ഗ്ഗങ്ങള്‍ തീരുന്നതിനു മുന്നേ ബ്രിട്ടന്‍ ഇറാഖ് യുദ്ധത്തില്‍ പങ്കാളിയായതായി അന്വേഷണ റിപ്പോര്‍ട്ട്

നിരായുധീകരണത്തിനുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ തീരുന്നതിനു മുന്നേ ബ്രിട്ടന്‍ ഇറാഖ് യുദ്ധത്തില്‍ പങ്കാളിയായതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ബ്രിട്ടിഷ് സര്‍ക്കാര്‍ നിയോഗിച്ച ഇറാഖ് യുദ്ധ അന്വേഷണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജോണ്‍ ചില്‍കോട്ട് ബുധനാഴ്ച സമര്‍പ്പിച്ചു. സൈനിക ആക്രമണം ആ സമയത്ത് അവസാന പോംവഴിയായിരുന്നില്ലെന്ന് ചില്‍കോട്ട് പറഞ്ഞു. എന്നാല്‍, യുദ്ധം നിയമവിരുദ്ധമാണെന്ന കണ്ടെത്തല്‍ കമ്മീഷന്‍ നടത്തിയില്ല.

 

2003 മാര്‍ച്ചില്‍ നടന്ന ഇറാഖ് അധിനിവേശത്തിലേക്ക് നയിച്ച സാഹചര്യങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളും അന്വേഷിക്കാന്‍ 2009 ജൂണിലാണ് ചില്‍കോട്ട് കമ്മീഷനെ നിയമിച്ചത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഹിതപരിശോധനാ ഫലം

രണ്ടാം ലോകമഹായുദ്ധാനന്തരം ആരംഭിച്ച യൂറോപ്യന്‍ ഐക്യശ്രമങ്ങള്‍ക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടിഷ് ജനതയുടെ തീരുമാനം.

Subscribe to Yemen