Skip to main content

ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

രുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി.ദേവസ്വം ആക്ട് സംബന്ധിച്ച ചില  കാര്യങ്ങളില്‍ വിശദീകരണം ആരാഞ്ഞുകൊണ്ടാണ്  ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്.

സെന്‍കുമാറിന്റെ ബി ജെ പി അനുകൂല നിലപാടിനെ എതിര്‍ത്ത് രമേശ് ചെന്നിത്തല

മുന്‍ ഡി.ജി.പി ടി പി സെന്‍കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ എതിര്‍ത്ത് പ്രതിപാക്ഷനേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷം ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിനെ നിലപാടിനെ ഒരിക്കലും അംഗീകരിക്കന്‍ പറ്റില്ല.

ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു

ബജറ്റ് ചോര്‍ന്നതായി ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബജറ്റ് അവതരണം തുടങ്ങി രണ്ടര മണിക്കൂര്‍ ആയപ്പോഴാണ് ബജറ്റില്‍ ഇനി അവതരിപ്പിക്കാനിരിക്കുന്ന ഭാഗങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തിയത്.

 

ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിയ്ക്കും മുന്‍മന്ത്രിമാര്‍ക്കും എതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേര്‍ക്കും മൂന്ന്‍ എം.എല്‍.എമാര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

വ്യവസായ വകുപ്പിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷം

വ്യവസായവകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കണമെന്ന്‌  പ്രതിപക്ഷം. ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നുവെന്നതിന്‌ തെളിവുണ്ടെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തി കേസ്‌ അന്വേഷിക്കണമെന്നും അവര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി തേടിക്കൊണ്ട് വി.ഡി. സതീശന്‍ തിങ്കളാഴ്ച നല്‍കിയ നോട്ടിസിന്മേല്‍ നടന്ന ചര്‍ച്ചയിലാണ്‌ പ്രതിപക്ഷം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്‌. എന്നാല്‍ വിവാദ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന്‌ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി

 

പ്രതിപക്ഷ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി; സഭയില്‍ ബഹളം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ നിയമസഭയില്‍ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Subscribe to health