Skip to main content
thiruvananthapuram

ramesh chennithala

മുന്‍ ഡി.ജി.പി ടി പി സെന്‍കുമാറിന്റെ ബി ജെ പി അനുകൂല നിലപാടിനെ എതിര്‍ത്ത് പ്രതിപാക്ഷനേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷം ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിനെ നിലപാടിനെ ഒരിക്കലും അംഗീകരിക്കന്‍ പറ്റില്ല. സെന്‍കുമാര്‍ ഒരിക്കലും ബിജെപിയുടെയോ സംഘപരിവാറിന്റെയോ ചട്ടുകമായി മാറരുതെന്നും ചെന്നിത്തല പറഞ്ഞു.

ഒരു മലയാളം വാരികയില്‍ വന്ന അഭിമുഖത്തില്‍ സെന്‍കുമാര്‍ കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നുള്ള പരാമര്‍ശം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ജി സ് ടി വിഷയത്തില്‍ ധനമന്ത്രി തോമസ്‌ഐസക്ക്‌വാചകമടി അവസാനിപ്പിച്ച് നടപടികള്‍ എടുക്കണമെന്നും വിലക്കയറ്റം തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Tags