Skip to main content

ടി.പി കേസ്: അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന്‍ സി.ബി.ഐ

ടി.പി ചന്ദ്രശേഖരനെ വധിച്ച കേസ് കേരളത്തിലെ പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തുകയും വിചാരണയും ശിക്ഷയും വിധിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു കേസിൽ ദേശീയ ഏജൻസി അന്വേഷിക്കേണ്ട സാഹചര്യങ്ങൾ ഒന്നും തന്നെ ഇപ്പോഴില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.

മന്ത്രിസഭാ പുന:സംഘടന: മുഖ്യമന്ത്രിയുടെ നിലപാടിനെയെതിര്‍ത്ത് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്‌തു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്: കരട്‌ വിജ്‌ഞാപനം വൈകും

പരിസ്ഥിതി വകുപ്പ് ജോയന്റ് സെക്രട്ടറിയാണ് വിജ്ഞാപനം തയ്യാറാക്കിയത്. കേരളത്തിന് മാത്രം പ്രത്യേക ഇളവുകള്‍ അനുവദിച്ചിരിക്കുന്ന വിജ്ഞാപനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടില്ല എന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

കസ്തൂരിരംഗന്‍: കരടു വിജ്ഞാപനം ഇന്ന്‍ പുറത്തിറങ്ങുമെന്ന് ചെന്നിത്തല

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനം നിയമ സെക്രട്ടറിക്ക് കൈമാറിയെന്നു ചെന്നിത്തല. കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പ് നല്‍കിയെന്നും ചെന്നിത്തല.

സരിതക്ക് ജാമ്യം ലഭിച്ചതില്‍ വീഴ്ച പറ്റിയിട്ടില്ല: ചെന്നിത്തല

സരിതാ എസ്. നായര്‍ക്കെതിരെ നിലവിലുള്ള അറസ്റ്റ് വാറന്റ് സാങ്കേതികം മാത്രമെന്ന് നിയമോപദേശം ലഭിച്ചിരുന്നതിനാലാണ് സരിതയ്ക്ക് ജയില്‍മോചനം നല്‍കിയതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 

Subscribe to health