Skip to main content
തിരുവനന്തപുരം

ramesh chennithalaസോളാര്‍ കേസില്‍ പ്രതിയായ സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചതില്‍ വീഴ്ച്ചയെന്ന് കെ മുരളീധരന്‍ എം.എല്‍.എ. കേസുകളും വാറന്‍ഡും നിലനില്‍ക്കെ എങ്ങനെയാണ് ജാമ്യം ലഭിച്ചതെന്നു തിരുവനന്തപുരത്ത് വര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. എന്നാല്‍ സരിതാ എസ് നായര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ നിലവിലുള്ള അറസ്റ്റ് വാറന്റ് സാങ്കേതികം മാത്രമെന്ന് ആഭ്യന്തര വകുപ്പിന് കൃത്യമായ നിയമോപദേശം ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ആ വാറന്റ് നിലവിലുണ്ടായിട്ടും സരിതയ്ക്ക് ജയില്‍മോചനം നല്‍കിയതെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അവരുടെ മോചനം തടയേണ്ട സാഹചര്യം നിലവിലില്ലെന്ന് ഡി.ജി.പി സെന്‍കുമാറില്‍ നിന്ന് ആഭ്യന്തര മന്ത്രിക്ക് ഉപദേശം ലഭിച്ചിരുന്നു.

 

നേരത്തെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ നിമിത്തമാണ് സരിതയ്ക്ക് ജാമ്യം ലഭിച്ചതെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. സരിതയെ പുറത്തിറക്കാന്‍ നിയമത്തിന് അതീതമായി ഒന്നും ചെയ്തിട്ടില്ലൊയിരുന്നു അതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ സരിതയ്ക്ക് കോടിക്കണക്കിന് രൂപ എവിടെനിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിരുന്നു.

Tags