Skip to main content

കോണ്‍ഗ്രസ് സഖ്യം കേരളത്തിലും സി.പി.എമ്മിന് ആലോചിക്കാവുന്നതാണ്

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ  കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സി.പി.എം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി സി.പി.എമ്മിന് തുടരാനാകുമോ എന്നതും സംശയമാണ്. കേവലം അധികാര നഷ്ടം എന്നതിലുപരി രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസ്; വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം. കേസില്‍ പ്രതികളായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ള  ആഞ്ച് പേരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

കരുണാകരനെ രാജിവയ്പ്പിച്ചതില്‍ കുറ്റബോധമുണ്ട്: എം.എം.ഹസ്സന്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ രാജി വയ്പ്പിക്കരുതെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. കോഴിക്കോട് നടന്ന കെ.കരുണാകരന്‍ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക് വിലക്ക്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക്  ഹൈക്കോടതിയുടെ  വിലക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് വിലക്ക്.  മാധ്യമങ്ങള്‍ക്കുള്‍പ്പെടെയാണ് വിലക്ക്.

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.നിരവധി കേസുകളിലെ പ്രതിയായ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്നും അതിനാല്‍ ഈ കത്തിന്മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എന്‍.എസ് മാധവന്‍ ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് പിന്നില്‍

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

Subscribe to US