Skip to main content

സരിത യഥാര്‍ഥ എഡിറ്റര്‍; മാധ്യമങ്ങള്‍ക്ക് നോക്കി പഠിക്കാം

അവര്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ചുകൊണ്ട് മാധ്യമങ്ങളെ ഉപദേശിക്കുന്നു, ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെറും ലൈംഗിക വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി ചര്‍ച്ചചെയ്യരുത്. മറിച്ച് കേരളത്തെ ഇപ്പോഴും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഒരു അഴിമതിയേയും അതിന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചായിരിക്കണം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന്. എങ്ങനെ ഇതു സംഭവിച്ചു.

സോളാര്‍ റിപ്പോര്‍ട്ട് നിസമസഭയില്‍; ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുകള്‍ ഉണ്ട്

സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്  പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സരിതയുമായി ബന്ധമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് പറയുന്നുണ്ട്.

സോളാര്‍ പുനരന്വേഷണം: പക്വതയാര്‍ന്ന തീരുമാനം

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി എന്തായാലും ഔചിത്യമുള്ളതായി. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം ഈ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ തിരക്കിട്ട പ്രഖ്യാപനം ഉണ്ടായിരുന്നില്ലെങ്കില്‍ വളരെ ബഹുമാന്യമായ ഒരു നടപടിയായും ഈ തീരുമാനം മാറുമായിരുന്നു.

സോളാര്‍ കേസില്‍ പൊതു അന്വേഷണം മാത്രം; സരിതയുടെ പരാതിയില്‍ നടപടി വൈകും

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ പൊതു അന്വേഷണം മാത്രമാണ് ഉണ്ടാവുക. ഏതൊക്കെ കേസുകളില്‍ അന്വേഷണം വേണമെന്ന് എടുത്തു പറയില്ല. റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പൊതു അന്വേഷണം എന്ന നിലപാടിലേക്ക് എത്തിയത്

സോളാര്‍ വിഷയത്തെ രാഷ്ട്രീയപരമായി നേരിടും: എം.എം ഹസന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനായി  പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഇതു സംബന്ധിച്ച് മന്ത്രിസഭയുടെ ശുപാര്‍ശക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാനാണ് തീരുമാനം.റിപ്പോര്‍ട്ട് ആറ് മാസത്തിനകം നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും എന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്

Subscribe to US