കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടത്തിയ റെയിഡിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരം കത്തിയെരിയുന്നു. ചെറിയ പോരായ്മകളുടെ പേരില്‍ ഒട്ടേറെ പേരെ റെയിഡിൽ അറസ്റ്റ് ചെയ്തിരുന്നു
വ്യാപാര യുദ്ധം തുടങ്ങി വച്ച് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ തകിടം മറിച്ചതിനു ശേഷം ഇപ്പോൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൈനയുടെ പ്രസിഡൻറ് ഷീജിൻ പിങ്ങിനെ കീഴടങ്ങലിന്റെ സ്വരത്തിൽ വിളിച്ച് പരിഹാരത്തിനു ഒരുങ്ങുന്നു.
ട്രംപിനെ ഇമ്പീച്ച് ചെയ്ത് ജെ.ഡി വാൻസിനെ പ്രസിഡണ്ട് ആക്കണം എന്ന് പരസ്യമായി മസ്‌ക് എക്സിൽ കുറിച്ചു. ട്രംപിന്റെ പ്രതികരണം വന്നു. ടെസ്‌ല , സ്പേസ് എക്സ് എന്നിവക്ക് കൊടുക്കുന്ന സബ്സിഡി ഒഴിവാക്കി കഴിഞ്ഞാൽ അമേരിക്കൻ ജനതയ്ക്ക് താൻ പ്രഖ്യാപിച്ചിട്ടുള്ള നികുതിയിളവ് മുഴുവൻ അതിൽ നിന്ന് കണ്ടെത്താൻ കഴിയും
ഏതു യുദ്ധത്തിനു വേണമെങ്കിലും തങ്ങൾ തയ്യാറാണെന്ന് ചൈന വീണ്ടും ആവർത്തിക്കുന്നു. വ്യാപാരയുദ്ധമാണോ, സാങ്കേതികയുദ്ധമാണോ, അതോ പരമ്പരാഗത രീതിയിലുള്ള യുദ്ധമോ . ഏതു വേണമെന്ന് അമേരിക്കയ്ക്ക് നിശ്ചയിക്കാമെന്ന് കടുത്ത ഭാഷയിലാണ് ചൈന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യക്ക് തലവേദനയ്ക്കായി പാകിസ്ഥാന് 40 ലക്ഷം കോടി ഡോളർ ലോകബാങ്ക് സഹായം
ലോകബാങ്ക് പാകിസ്താന് 40 ലക്ഷം കോടി ഡോളർ ധനസഹായം അനുവദിച്ചിരിക്കുന്നു. ആഴ്ചകൾക്കു മുമ്പ് അന്താരാഷ്ട്ര നാണയനിധി ഒരു ലക്ഷം കോടി ഡോളർ അനുവദിച്ചതിന് പിന്നാലെയാണിത്.