വാസുവിലൂടെ അറസ്റ്റിലായത് സിപിഎം
സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു. അതിനാൽ ഇവിടെ യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ളയുടെ പേരിൽ പിടിക്കപ്പെട്ടിരിക്കുന്നത് സിപിഎം തന്നെയാണ് .
ആലപ്പുഴയിൽ ജി. സുധാകരനെ ഗുരുസ്ഥാനീയനായി കണ്ടുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ തൻ്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പ്രതികരണ-സംഭാഷണ രീതിയിൽ മിമിക്രി മാതിരി ജി.സുധാകരനെ അനുകരിച്ചു കൊണ്ട്. ആ സുധാകരൻ സ്റ്റൈൽ പ്രസംഗമായിരുന്നു, സജി ചെറിയാൻ്റെ " കുന്തം കുടച്ചക്രം ഭരണഘടനാ " പ്രസംഗം. തൻ്റെ സ്വന്തം പ്രതികരണ ശൈലിയുടെ പ്രതിഫലനം തന്നെയാണ് ജി.സുധാകരൻ ശിഷ്യനായ സജി ചെറിയാനിലൂടെ കാണുന്നത്.അത് സുധാകരന് സഹിക്കാനാകുന്നില്ല.ഇതിൻ്റെ പേരാണ് സ്വയം വെറുക്കൽ. എത്ര തന്നെ നല്ല വ്യക്തിയാണെങ്കിലും അവരെ ഇദ്ദേഹത്തിൻ്റെ പ്രസ്ഥാന ഡി.എൻ.എ സ്വയം ബഹുമാനമില്ലാത്തവരാക്കും.