ഇന്ത്യയും ഭൂട്ടാനും തമ്മിൽ റെയിൽ ഗതാഗതം വരുന്നു
ഇന്ത്യയും ഭൂട്ടാനെയും ബന്ധിപ്പിച്ചുകൊണ്ട് റെയിൽ ഗതാഗതം വരുന്നതായി റെയിൽ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മൂന്ന് വർഷത്തിനകം പൂർത്തിയാകുന്ന 90 മീറ്റർ ദൈർഘ്യമുള്ള ഈ റെയിലിന് 4033 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബനാർഹട്ടിൽ നിന്നും അസമിലെ കൊക്രജാറിൽ നിന്നുമാണ് ഭൂട്ടാനിലേക്കുള്ള ഈ റെയിൽ ഗതാഗതം തുടങ്ങുക. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായിട്ടായിരിക്കും അത് പ്രവർത്തിക്കുക. ഇതുവഴി ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യാപാര സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടും. അതിന് പുറമേ കയറ്റുമതിക്കായി ഭൂട്ടാൻ ആശ്രയിക്കുന്നത് ഇന്ത്യൻ പോർട്ടുകളെ ആയതിനാൽ അത് ഭൂട്ടാന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിൽ നടത്തിയ സന്ദർശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടത്
