അറട്ടൈ ആപ്പിന്റെ ജൈത്രയാത്ര തുടരുന്നു
സോഹോ കോർപ്പറേഷൻ്റെ അറട്ടൈ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 20 ലക്ഷം പേരാണ് പുതുതായി ഉപയോഗിച്ചു തുടങ്ങിയത്. അറട്ടൈ ആപ്പിൽ ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമായ ഒട്ടേറെ ഫീച്ചറുകൾ താമസിയാതെ കൂട്ടിച്ചേർക്കുമെന്ന് കോർപ്പറേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾതന്നെ 150 രാജ്യങ്ങളിൽ സോഹ കോർപ്പറേഷൻ വിവിധ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. 9 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 16 ഭാഷകളിൽ സേവനം ലഭ്യമാണ്. താമസിയാതെ ഓപ്പറേറ്റിങ് സിസ്റ്റവുമായി സോഹോ രംഗപ്രവേശം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
