Parenting

ഭക്ഷണം ഛര്‍ദ്ദിച്ച കുഞ്ഞിനു മുന്നില്‍ ശാസന ഛര്‍ദ്ദിച്ച അമ്മ

Glint Staff

രണ്ടു ദിവസമായി രണ്ടുവയസ്സുകാരന്‍ മകന്‍ കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. കുഞ്ഞിന്റെ അമ്മയ്ക്ക് ആധി. രണ്ടാം ദിവസം അമ്മ പണിപ്പെട്ട് കുറച്ച് ഭക്ഷണം അവന് കൊടുത്തു. ആനേടേം പൂച്ചേടേയുമൊക്കെ കഥ പറഞ്ഞും മറ്റും.

സമ്മാനം ചോദിച്ചുകൊണ്ട് ഉറക്കമുണര്‍ന്ന കുട്ടി

Glint Staff

സ്വപ്‌നത്തില്‍ നാം ഒരു പൂന്തോട്ടത്തില്‍. നിറയെ പൂക്കള്‍. അതും മണമുള്ളത്. അതില്‍ നിന്ന് ഒന്ന് നമ്മള്‍ ഇറുക്കുന്നു. പെട്ടെന്ന് ഉണര്‍ന്നപ്പോള്‍ ആ ഇറുത്ത പൂവ് നമ്മുടെ കൈയില്‍. എന്തായിരിക്കും അപ്പോഴുണ്ടാവുന്ന അനുഭവം. അവിടെ സ്വപ്‌നമേത് യാഥാര്‍ത്ഥ്യമേത്.

വാട്‌സാപ്പ് ചടവ്

Glint staff

സി.ബി.എസ്.സി പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ശേഷം അവധിയാഘോഷിക്കുന്ന പെണ്‍കുട്ടി. ആഘോഷം എന്നു പറയുന്നത് ഉചിതമാവില്ല. കാരണം, കിടന്നുകൊണ്ട് മൊബൈലിലൂടെയുളള ആഘോഷമാണ്. സന്ധ്യയ്ക്ക് വീട്ടില്‍ അതിഥികളെത്തി.

'ഓടരുതെന്ന് അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ'

Glint staff

അമ്മയ്ക്കും അച്ഛനുമൊപ്പം നടക്കാന്‍ ശാഠ്യം പിടിക്കുന്ന രണ്ടു വയസ്സുകാരന്‍. നടത്തത്തിന്റെയും ഓട്ടത്തിന്റെയും നൂതനാനുഭവം ആസ്വദിക്കുന്ന കാലം. പുത്തന്‍ അനുഭൂതിയാണ് ഇത്തരം പ്രേരണകള്‍ക്ക് പിന്നില്‍ കുട്ടികളില്‍ പ്രവര്‍ത്തിക്കുന്നത്.

ഉപ്പിന്റെ തറവാട്ടുമുറ്റത്തെത്തിയ രണ്ടുവയസ്സുകാരന്‍

Glint staff

തിരയുടെ നാമ്പണയുന്ന സ്ഥലത്ത് കുറച്ചു നേരം അച്ഛന്‍ അവനുമായി ഇരുന്നു. മെല്ലെ അല്‍പ്പം താഴേക്കിറങ്ങി. താമസിയാതെ അവനും തിരയില്‍ മുങ്ങുന്നതുവരെയെത്തി. എങ്കിലും അവന്റെ തല മുങ്ങാന്‍ അച്ഛന്‍ ആദ്യം അനുവദിച്ചില്ല. അപ്പോഴേക്കും ഓരോ തിരയേയും അവന്‍ ആവേശത്തോടെ വരവേറ്റു. അവന്റെ കാലുകള്‍ അച്ഛന്‍ മണ്ണുകൊണ്ടു മൂടി.

ടെഡ്ഡി കരയല്ലേ...

Glint staff

ടെഡ്ഡി ബെയറുമായി കളിക്കാത്ത ബാല്യം ഇന്ന് , പ്രത്യേകിച്ചും കേരളത്തില്‍ നന്നേ കുറവായിരിക്കും. ഒന്നര വയസ്സു കഴിയുമ്പോഴേക്കും കുട്ടികള്‍ അത്യാവശ്യം ഭാവനയുടെ ലോകത്തിലേക്ക് ഊര്‍ജ്ജസ്വലമായി പ്രവേശിക്കും. പാവകളോടും മറ്റും അവര്‍ സംസാരിക്കും.

മൂന്നാറിലെ കടല്‍

Glint staff

ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലുടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും.

ചന്തമില്ലാതെ ചന്തി കാട്ടി ഫാഷന്‍; ചന്തമില്ലാത്ത പെരുമാറ്റവും

Glint staff

അഞ്ചു വയസ്സുവരെ കുട്ടികള്‍ക്ക് എപ്പോഴും അമ്മയുടെ സ്‌നേഹവാത്സല്യത്തോടെയുള്ള പരിചരണം വേണമെന്നും, അതുവരെ അവരെ ദേവന്മാരെപ്പോലെ വേണം കാണാനെന്നുമൊക്കെയാണ് ഋഷിമാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. മസ്തിഷ്‌ക വളര്‍ച്ച ഈ ഘട്ടത്തില്‍ പൂര്‍ണ്ണമാകുന്നതിനാല്‍ ശ്രദ്ധയോടുള്ള ശിശു സംരക്ഷണമാണ് വേണ്ടതെന്ന് ആധുനിക ശാസ്ത്രവും നിര്‍ദേശിക്കുന്നു.

മിക്‌സി കണ്ടു പേടിച്ച കുഞ്ഞും അതു കണ്ടു പേടിച്ച അമ്മയും

കുഞ്ഞിന്റെ അനുഭവത്തെ ഓർത്തുകൊണ്ട് ഓരോ പ്രവൃത്തിയിലും ഏർപ്പെടുകയാണെങ്കിൽ ഈ ലോകത്തെ പരിചയപ്പെടുന്ന കുഞ്ഞിന്റെ അനുഭവങ്ങളും അതിന്റെ വെളിച്ചത്തിലുണ്ടാകുന്ന അറിവും വ്യത്യസ്തമായിരിക്കും. ലോകത്തെ അവനും അവളും ആസ്വാദ്യതയോടെ സ്വീകരിക്കും.

ഉത്തരവാദിത്വമില്ലാത്ത മകൻ

Glint Guru

തന്റെ ആശങ്കയും ഭീതിയും മകനിൽ നിഴലിക്കാത്തതിനെയാണ് ഈ അമ്മ മകന്റെ ഉത്തരവാദിത്വമില്ലായ്മയായി കാണുന്നത്. എന്നാൽ പരിഭ്രമമില്ലാത്ത ആത്മവിശ്വാസവും തെളിഞ്ഞ ബുദ്ധിയുള്ള കുട്ടിയാണ് തന്റെ മകനെന്ന് അമ്മ മനസ്സിലാക്കാതെ പോകുന്നു.

Pages