എം.എം മണി കൈയേറ്റക്കാരുടെ മിശിഹ: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി
മന്ത്രി എം.എം മണിക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. എം.എം മണി കൈയേറ്റക്കാരുടെ മിശിഹയാണെന്നും, ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിന് സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും ശിവരാമന്‍ പറഞ്ഞു.
സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല: എം.എം മണി
സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല,തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാന്‍ സി.പി.ഐ ശ്രമിക്കുന്നത് മര്യാദ കേടാണെന്നും കടുത്ത ഭാഷയില്‍ മണി വിമര്‍ശിച്ചു.
മിനി കൂപ്പര്‍ ജാഗ്രതക്കുറവോ രോഗലക്ഷണമോ ?
എന്തുകൊണ്ടാണ് ധനശക്തികളും കള്ളക്കടത്തുകാരും ക്രിമിനലുകളും സി.പി.എമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? എന്തുകൊണ്ട് അവര്‍ക്ക് ജനായത്ത സ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങളിലും എത്താന്‍ കഴിയുന്നു. ജില്ലാതലത്തിലെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ തട്ടിപ്പ് കേസിലും തട്ടിക്കൊണ്ട്‌പോകല്‍ കേസിലും പിടിയ്ക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു.
ഈ സര്‍ക്കാരിനിതെന്തു പറ്റി? സര്‍ക്കാര്‍ ആര്‍ക്കൊപ്പം?
ദേവികുളം സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ശ്രീറാമിനെ മാറ്റിയത് മൂന്നാറിലെ ലൗഡെയില്‍ എന്ന ഹോം സ്‌റ്റേ നടത്തുന്ന വി.വി ജോര്‍ജ്ജിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.
അഞ്ചേരി ബേബി വധം: മണിക്കെതിരെ തെളിവെന്ന് അന്വേഷണ സംഘം
മണി ഉള്‍പ്പടെ കേസിലെ ഏഴു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു