ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി
ഇസ്രായേലുമായുള്ള ലോകകപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ സ്പോര്‍ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലായിരുന്നു ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്
അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നു
ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പിന്മാറ്റം
മോദിക്ക് ഇസ്രായേലില്‍ വന്‍ സ്വീകരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു തുടക്കമായി. മൂന്നുദിസം നീണ്ടുനില്‍ക്കുന്നസന്ദര്‍ശനത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
പലസ്തീന്‍ പശ്ചിമതീരത്ത് അനധികൃതമായി കുടിയേറി നിര്‍മ്മിച്ച 4000 വീടുകള്‍ പില്‍ക്കാല പ്രാബല്യത്തോടെ സാധുവാക്കിക്കൊണ്ട് ഇസ്രയേല്‍ നിയമം പാസാക്കി. നടപടി അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രപദവി ലഭിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ തുരങ്കം വെക്കാനാണ് നടപടിയെന്ന് പലസ്തീന്‍ കുറ്റപ്പെടുത്തി.
സ്വത്തവകാശം സംബന്ധിച്ച ഇസ്രയേല്‍ സുപ്രീം കോടതിയുടെ വിധികള്‍ക്ക് തന്നെ വിരുദ്ധമാണ് പുതിയ നിയമം. ഇത് ഭരണഘടനാവിരുദ്ധമാനെന്നും കോടതിയില്‍ പ്രതിരോധിക്കില്ലെന്നും അറ്റോര്‍ണ്ണി ജനറല്‍ പ്രസ്താവിച്ചിട്ടുണ്ട്.