ഷംസീറിന് ശാസ്ത്രാവബോധം തീരെയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല കമ്മ്യൂണിസ്റ്റുകാർക്ക് അതിന് കഴിയില്ല. കാരണം അവർ പരിമിതബുദ്ധികളാണ്. ഏത് ഇസത്തിൻ്റെ അതിരുകൾക്കുള്ളിൽ പെട്ടവരുടെയും അവസ്ഥ അതാണ്. അതിനകത്തു നിന്നേ അവർക്ക് ചിന്തിക്കാനാകൂ
തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സ്ഥലമാണ് പെരുന്ന എന്ന്‍ ഗണേഷ്‌കുമാര്‍. വളര്‍ന്ന ഗണേഷാണോ അതോ തകര്‍ന്ന ഗണേഷാണോ അവിടെ കാണപ്പെട്ടതെന്ന വ്യക്തത ഇന്ന്‍ ഓരോ മലയാളിയുടേയും വ്യക്തിപരവും അതേസമയം സാമൂഹികവുമായ ആവശ്യമാണ്. വളര്‍ച്ചയുടെ പൊരുളിനെക്കുറിച്ച്.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടിയന്തര വിഷയമാക്കുന്നതിന്ഉപാധിയാക്കപ്പെട്ടതും മന്ത്രിസഭാ പ്രവേശനം അസാധ്യമാക്കിയതും വര്‍ഗ്ഗീയത ഉപയോഗിച്ചുള്ള ഉപജാപങ്ങളും കൊടുക്കല്‍ വാങ്ങലും.
ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി.
കേരളത്തിലെ രാഷ്ട്രീയനേതൃത്വം എങ്ങിനെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചുവോ അതേ ലക്ഷ്യത്തില്‍ സമുദായ സംഘടനയെ ഉപയോഗിക്കുക എന്ന സമീപനം തന്നെയാണ് ഇരുനേതാക്കൾക്കും ഉള്ളത്. പക്ഷേ അപകടം അതല്ല. അവർ പറയുന്നതില്‍ ശരിയുണ്ട് എന്ന്‍ നിഷ്പക്ഷരായവർക്കുപോലും തോന്നുന്ന പശ്ചാത്തലം കേരളത്തില്‍ സംജാതമായിരിക്കുന്നു.
രാഷ്ട്രീയാധികാരത്തിലേക്കുള്ള ഒരു എളുപ്പവഴിക്രിയയാണ് ജാതിയെങ്കിലും ലജ്ജ ഒട്ടുമില്ലാതെ നടത്തുന്ന ജാതിഘോഷണങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നും, ആവര്‍ത്തിച്ചു തന്നെ പറയാം, അനാശാസ്യം തന്നെയാണ്.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On