ഒഡിഷയില്‍ 23 മാവോവാദികള്‍ കൊല്ലപ്പെട്ടു
ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ഒഡിഷ, ആന്ധ്രാപ്രദേശ് പൊലീസിന്റെ സംയുക്ത സംഘം നടത്തിയ ആക്രമണത്തില്‍ നിരോധിത സംഘടനയായ സി.പി.ഐ (മാവോവാദി)യുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശുമായുള്ള അതിര്‍ത്തിയ്ക്ക് അടുത്താണ് സംഭവം.