ആയുർവേദവും പുതിയ തലമുറയും
ഓരോ ദിവസവും പുറത്തു വരുന്ന രോഗങ്ങളുടെ പേരുകൾ കേട്ട് ഭയചകിതരായി ഓരോ ആശുപത്രികൾ കയറി സ്വന്തം ശരീരം ഒരു പരീക്ഷണ വസ്തു ആക്കുകയാണ് എല്ലാവരും. ആയുർവേദ ശാസ്ത്രത്തിൽ ചരകാചാര്യൻ പറയുന്നുണ്ട് നമ്മൾ അസുഖത്തിന്റെ പേര് നോക്കി പോവുകയല്ല വേണ്ടത് ശരീരത്തിൽ വന്ന ദോഷത്തെയാണ് ചികില്‍സിക്കേണ്ടത് എന്ന്.