ആയുർവേദവും പുതിയ തലമുറയും

ഡോ . വരുണ്‍ നടരാജൻ
Fri, 04-12-2015 04:45:00 PM ;

Charaka, Father of Ayurvedaഭാരതത്തിന്റെ പൈതൃകമാണ് ആയുർവ്വേദം. ഇന്ന് ലോകത്തിൽ നിലനില്കുന്ന പ്രാചീനമായ ഒരു വൈദ്യ ശാസ്ത്രമാണ് ആയുർവ്വേദം. 6000 വർഷത്തോളം പഴക്കമുള്ള ഈ ശാസ്ത്രത്തിന്റെ ശാസ്ത്രീയത എന്നത് നമ്മുടെ പഴയ തലമുറകൾ നേടിയെടുത്ത ആരോഗ്യം തന്നെയാണ്.

പുതിയ തലമുറ എത്രത്തോളം ആയുർവേദ ശാസ്ത്രത്തെ മനസിലാകുന്നുണ്ടോ എന്നത് സംശയം തന്നെയാണ് ഓരോ ദിവസവും പുറത്തു വരുന്ന രോഗങ്ങളുടെ പേരുകൾ കേട്ട് ഭയചകിതരായി ഓരോ ആശുപത്രികൾ കയറി സ്വന്തം ശരീരം ഒരു പരീക്ഷണ വസ്തു ആക്കുകയാണ് എല്ലാവരും. ആയുർവേദ ശാസ്ത്രത്തിൽ ചരകാചാര്യൻ പറയുന്നുണ്ട്‌ നമ്മൾ അസുഖത്തിന്റെ പേര് നോക്കി പോവുകയല്ല വേണ്ടത് ശരീരത്തിൽ വന്ന ദോഷത്തെയാണ് ചികില്‍സിക്കേണ്ടത് എന്ന്.

നമ്മുടെ പൂർവ്വികർ പറഞ്ഞുതന്ന ശാസ്ത്രത്തെ മറന്നു പോകുന്നവർ അറിയേണ്ടുന്ന കാര്യം ഒന്നുണ്ട്. നൂറ്റാണ്ടുകളുടെ TRIAL AND ERROR മെഡിസിൻ തന്നെയാണ് ആയുർവേദം. ഓരോ ചെടിയും മരുന്നും ഓരോ രോഗികളിൽ പരീക്ഷിച്ചു അവരിൽ ഉണ്ടാകിയ ഫലങ്ങൾ ആചാര്യന്മാർ ശിഷ്യന്മാരിലേക്ക് പകർന്നു നല്കുകയും ശിഷ്യന്മാർ കിട്ടിയ അറിവുകൾ വീണ്ടും പരീക്ഷണ വിധേയമാക്കിയും രൂപപെടുത്തിയ അറിവുകളാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ ഉള്ളത്. പുതിയ കാലഘട്ടത്തിൽ അവയൊക്കെ പരീക്ഷിച്ചു കണ്ടെത്താൻ കാലതാമസം വന്നേക്കാം . എങ്കിലും നാം ഒന്ന് ഓർക്കേണ്ടതാണ് ഇവയൊന്നും മൃഗങ്ങളിൽ അല്ല പരീക്ഷിച്ചത് എന്ന്. രോഗത്തെയും രോഗവസ്ഥയെയും അറിഞ്ഞു ചികിത്സിച്ചാൽ രോഗ ശമനം പെട്ടെന്ന് ലഭികുകയും ചെയ്യും . എങ്കിലും കാലാനുശ്രിതമായ മാറ്റങ്ങൾ ആയുർവേദ ശാസ്ത്രത്തിലും വന്നിടുണ്ട് . പുതിയ തലമുറ പൂര്‍ണ്ണ മനസ്സോടെ ആയുർവേദ ശാസ്ത്രത്തെ സമീപിച്ചാൽ നമ്മുടെ പൊതുജന ആരോഗ്യം കൂടുതൽ മെച്ചമാക്കാം

 

 

Dr VARUN NATARAJAN, MANAGING PARTNER AND AYURVEDIC PHYSICIAN Dr P NATARAJAN MEMORIAL HOSPITAL NALLILA (P O), NALLILA KOLLAM - 691515 Phone: 0474- 2562014, 015,115 # 9495379008
 
 
 
 
 
 
 
 
 
 
 
 
 
Dr VARUN NATARAJAN, MANAGING PARTNER AND AYURVEDIC PHYSICIAN
Dr P NATARAJAN MEMORIAL HOSPITAL
NALLILA (P O), NALLILA
KOLLAM - 691515
Phone: 0474- 2562014, 015,115
# 9495379008

Tags: