Skip to main content
Thiruvananthapuram

 

ANTIMODI,ANTI LDF,KERALA 2019LOKSABHA ELECTION ANALYSIS  

 നിലവിലുള്ള അവസ്ഥയില്‍ ഏറ്റവും നല്ല സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വളരെ മുന്‍പ് പ്രചരണത്തിന് ഇറങ്ങിയത്  ഇടതുപക്ഷ ജനാധിപത്യമുന്നണി ആയിരുന്നു, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുപ്രചരണത്തിലും വലിയ ദൗര്‍ബല്യങ്ങള്‍ നേരിട്ടത് യുഡിഎഫില്‍ ആയിരുന്നു വിശേഷിച്ചും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പിനുശേഷം തങ്ങള്‍മൂന്നാമത് എത്തുമെന്ന് പോലും പരസ്യമായി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. പാലക്കാട് സിപിഎമ്മിന്റെ  ഉരുക്കുകോട്ട ആണെന്നായിരുന്നു വെപ്പ്. അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി കെ മണികണ്ഠന്‍ മൂന്നാമത് എത്തും എന്ന നിലയിലായിരുന്നു സാഹചര്യങ്ങള്‍. മണികണ്ഠന്‍ കാര്യമായ പ്രചരണം നടത്താന്‍ പോലും കഴിഞ്ഞില്ല. എന്നിട്ടുപോലും മണികണ്ഠനെ വന്‍ഭൂരിപക്ഷത്തിന് പാലക്കാട് പാര്‍ലമെന്റിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളം മൊത്തം പ്രതിഫലിച്ച പ്രതികരണമാണ് പാലക്കാട് ലൂടെ വെളിവാകുന്നത്. ഇത് ന്യൂനപക്ഷങ്ങളുടെഏകീകരണം കൊണ്ടുമാത്രം ഉണ്ടായതല്ല.

സിപിഎം നേതാക്കളുടെയും അണികളുടെയും അഹന്തയും ധാര്‍ഷ്ട്യവും ജനങ്ങളില്‍ വേണ്ടുവോളം വെറുപ്പ് ഉണ്ടാക്കി. രണ്ട് യുവാക്കളുടെകൊലപാതകത്തിനുശേഷം ടി പി ചന്ദ്രശേഖരനെ ഓര്‍മ്മകള്‍ സജീവമായി നില്‍ക്കുന്ന വടകര മണ്ഡലത്തിലെ ജയരാജന്റെ നാര്‍ഥിത്വത്തെ കേരള ജനത വിലയിരുത്തിയിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യ പ്രകടനങ്ങള്‍ സിപിഎമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റുന്നതിന് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. മോദിക്കും ബിജെപിക്കുമെതിരെയുള്ളഅഴിച്ചുവിട്ടതും സിപിഎമ്മാണ്. തുടര്‍ന്നുണ്ടായ ന്യൂനപക്ഷ ഏകീകരണം കോണ്‍ഗ്രസിനും ഐക്യജനാധിപത്യമുന്നണി വോട്ടിനേ ടിക്കൊടുത്തു. ഈ സാഹചര്യമാണ് കേരളത്തില്‍ കാര്യമായ അദ്ധ്വാനമൊന്നുമില്ലാതെ തന്നെ കോണ്‍ഗ്രസ് കുതികാല്‍വെട്ടുകാര്‍ക്കും പാരവെയ്പുകള്‍ക്കുമിടയിലും ഐക്യ ജനാധിപത്യ മുന്നണിക്ക് ഈ വിജയം നേടിക്കൊടുത്തത്.