Skip to main content

afc cup sunil chhetri

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ഇന്തയുടെ സൂപ്പര്‍ താരം ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആ ഇരട്ട ഗോള്‍ പ്രകടത്തിലൂടെ ലയണല്‍ മെസ്സിയേയും ഛേത്രി മറികടന്നു. മെസ്സിയെ പിന്നിലാക്കി, നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രി സ്വന്തമാക്കി.

 

നിലവില്‍ 65 അന്താരാഷ്ട്ര ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. സുനില്‍ ഛേത്രി നേടിയത് 67 ഗോളുകളും. 85 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്.

 

ഈ വിജയത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. 1964 ഏഷ്യന്‍ കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ വിജയിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയെ 2-0ത്തിനുംഹോങ്കോങ്ങിനെ 3-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. 55 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് വിരാമിട്ടുകൊണ്ടാണ് ഇന്ത്യയുടെ ഇപ്പോഴത്തെ വിജയം.