Skip to main content
Sydney

 same sex marriage australia

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹത്തെ നിയപമപരമാക്കിക്കൊണ്ട് ബില്ല് പാസ്സാക്കി.ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം അറിയുന്നതിനായി, രണ്ട് മാസം മുമ്പ്  ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരും സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചിരിന്നു. സര്‍വേയില്‍ 12.7 ദശലക്ഷം ജനങ്ങളാണ് പങ്കെടുത്ത്. അതില്‍ 61.6 ശതമാനം പേരും ഒരേ ലിംഗക്കാര്‍ തമ്മിലുളള വിവാഹത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയിരുന്നു.

 

തുടര്‍ന്നാണ് നിയമത്തില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന ബില്ല് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. 'സമത്വത്തിനും സ്‌നേഹത്തിനുമായി ഞങ്ങള്‍ വോട്ട് രേഖപ്പെടുത്തിയെന്നും കൂടുതല്‍ വിവാഹത്തിന്റെയും ബഹുമാനത്തിന്റെയും സമയമാണിതെന്നും' ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു.