Skip to main content

 

unstregth

നരേന്ദ്ര മോദിയും ബി ജെ പിയും ഇപ്പോള്‍ ചെയ്യുന്നതെല്ലാം 2019ല്‍ നടക്കാന്‍ പോകു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുില്‍ കണ്ടുകൊണ്ടാണ്. അവര്‍ കേരളമുള്‍പ്പടെ ബുത്ത് തലം മുതലുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു വന്‍ പ്രതിരോധത്തിനു തയ്യാറെടുക്കുതുപോലെയാണ് ബി ജെ പി നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിലൂടെ ബി ജെ പി തയ്യാറെടുപ്പ് നടത്തുത്. ഇപ്പോള്‍ ദേശായതലത്തില്‍ നരേന്ദ്രമോദിയെ അതി ശക്തമായി മാധ്യമങ്ങളിലൂടെ എതിര്‍ക്കാന്‍ ധാരാളമാള്‍ക്കാരുണ്ട്. പ്രത്യേകിച്ചും ബുദ്ധിജീവികള്‍. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബി ജെ പി രാം നാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ കാണുത് ദുര്‍ബലമായിരു പ്രതിപക്ഷം നാമമാത്രമായി മാത്രം അവശേഷിക്കു അവസ്ഥയിലേക്കു ചുരുങ്ങുന്നതാണ്
       കോവിന്ദാണ് ബി ജെ പിയുടെ പ്രിസിഡണ്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപനം വപ്പോള്‍ തന്നെ ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കോവിന്ദിനുള്ള പിന്തുണ അറിയിച്ചു. നിതീഷ് കുമാറിനെ പിന്തിരിപ്പിക്കാന്‍ സഖ്യകക്ഷികൂടിയായ കോഗ്രസ് ആഞ്ഞു  ശ്രമിച്ചു. സോണിയാ ഗാന്ധിയുടെ ദൂതനായി ഗുലാം നബി ആസാദിനെ ബിഹാറിലേക്ക് അയച്ചു നോക്കി. എന്നിട്ടും രക്ഷയില്ല. ജെ ഡി യുവിന്റെ ഔദ്യോഗിക തീരുമാനം തന്നെ വന്നു കോവിന്ദിനെ പിന്തുണച്ചുകൊണ്ട്. വെട്ടിലായത് കേരളഘടകം ജെ ഡി യുവാണ്. ഗതികെട്ട വീരേന്ദ്രകുമാര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു, താന്‍ കോവിന്ദിനായിരിക്കില്ല വോട്ടു ചെയ്യുന്നതെന്ന്. അപ്പോഴും ഓര്‍ക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടി ബി ജെ പിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നു എതാണ്.
       നിതീഷ് കുമാറിനു പുറമേ മായാവതിയും മുലായം സിംഗ് യാദവുമെല്ലാം കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഒടുവില്‍ ശരത് പവാറും കോവിന്ദിനെ പിന്തുണയ്ക്കുമൊണ് അറിയുന്നത്. കോഗ്രസ്സിന്റെ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാകട്ടെ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അമ്മൂമ്മയെ കാണാനായി ഇറ്റലിക്കും പോയിരിക്കുന്നു.
       യു പി നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞതിനേക്കാള്‍ ഗുരുതരമായ അവസ്ഥയാണ് പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞത് 2019ലെ കാര്യം മറന്നേക്കൂ. 2024 ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതാണ് പ്രതിപക്ഷത്തിന് നല്ലതൊണ്. ഈ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷ സാധ്യത അത്ഭുതം സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കണം. പ്രായോഗിക രാഷ്ട്രീയം അറിയാവുവര്‍ പോലും പ്രതിപക്ഷത്തിന്റെ നേതൃനിരിയില്‍ ഇല്ലെന്നുള്ളതാണ് അവര്‍ നേരിടുന്ന ഗതികേട്. സി പി എം എല്ലാം താത്വികമായാണ് കാണുത്. അതിനാല്‍ കോവിന്ദിന് എതിരായി മത്സരിക്കാന്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രഖ്യാപിക്കുകയുണ്ടായി.
     ഇപ്പോള്‍ കോഗ്രസ്സ് മുന്‍ ലോകസഭാ സ്പീക്കറും ജഗ്ജീവന്‍ റാമിന്റെ മകളും മുന്‍ നയതന്ത്രജ്ഞയുമൊക്കെയായിരുന്ന മീരാകുമാറിനെ പ്രസിഡണ്ടു സ്ഥാനാര്‍ഥിയായി കൊണ്ടുവന്നിരിക്കുകയാണ്. മീരാകുമാറിനെ മത്സരിപ്പിക്കുതിലൂടെ നേട്ടം ഉണ്ടാകുത് ബി ജെ പിക്കും കോട്ടം പ്രതിപക്ഷത്തിനുമായിരിക്കും. കാരണം ബി ജെ പിയുടെ വര്‍ധിത ശക്തിയും പ്രതിപക്ഷത്തിന്റെ ശോഷിക്കലും മാത്രമേ അതിലൂടെ പ്രകടമാവുകയുള്ളു. കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തെ പ്രഖ്യാപിക്കും വരെ വേണമെങ്കില്‍ ഒരു സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിപ്പിച്ചെടുക്കാനുള്ള വോട്ട്പ്രതിപക്ഷത്തിനുണ്ടായിരുന്നു. ആ പ്രതിപക്ഷത്തിന്റെ ശക്തിയെ അതേ പോലെ നിലനിര്‍ത്തി കൂടുതല്‍ മോശമാകാതെ കാക്കുന്നതിന് കോവിന്ദിനെ പിന്തുണച്ച് രക്ഷപെടാന്‍ ഒരവസരം ഉണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ ഒരു സമവായ സ്ഥാനാര്‍ഥി എന്ന ഖ്യാതി കോവിന്ദിന് ചാര്‍ത്തിക്കൊടുത്ത് പ്രതിപക്ഷത്തിനു കുറച്ചുകുടി സുരുക്ഷിതമായ അവസ്ഥ ഉറപ്പാക്കാമായിരുന്നു.
          പ്രതിപക്ഷം ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ക്കെതിരെയുളള പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി കണ്ടുവച്ചിരുതന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ്. ആ മുണിപ്പോരാളിയാണ് പ്രതിപക്ഷത്തെ ആരോടും തന്നെ ആലോചിക്കാതെ കോവിന്ദിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ പിന്തുണ പ്രഖ്യാപിച്ചത്. ഇതിനെല്ലാം പുറമേ ഇപ്പോള്‍ നിതീഷ് പറയുന്നു ലല്ലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയേയും സഹിച്ചുകൊണ്ട് ഭരണം നട്ത്തിക്കൊണ്ടു പോകുതന്ന് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്.
      പ്രതിപക്ഷം ബി ജെ പിക്കെതിരെ ഉന്നയിക്കുത് മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിപ്പിക്കുന്നു, ന്യൂനപക്ഷങ്ങളില്‍ അസുരക്ഷിതത്വം ഉണ്ടാക്കുന്നു എന്നാണ്. വര്‍ഗ്ഗീയതയുടെ മുന്നില്‍ അഴിമതി സ്വീകാര്യമാണോ എന്ന ചോദ്യത്തിനും പ്രതിപക്ഷത്തിന് ഉത്തരം നല്‍കേണ്ടിവരും. ബിഹാറില്‍ ലല്ലുപ്രസാദ് യാദവിന്റെ മകള്‍ മിസയുടെ പേരിലുള്ള ബിനാമി സ്വത്തുതന്നെ ആദായ നികുതി വകുപ്പു കണ്ടെത്തിയിരിക്കുത് 178 കോടിയുടേതാണ്. ലല്ലുപ്രസാദ് യാദവിന്റെ അഴിമതിയോട് പ്രതിപക്ഷത്തിന്റെ സമീപനവും പ്രശ്‌നമായതിന്റെ ലക്ഷണമാണ് ആര്‍ ജെ ഡിയുമായി ഒത്തുപോകുത് ബുദ്ധിമുട്ടാണെന്ന് നിതീഷിനെക്കൊണ്ട് പറയിച്ചിരിക്കുന്നത്.
       ഏറ്റവും പരിതാപകരമായ അവസ്ഥ പ്രതിപക്ഷത്തിന് ദേശീയ തലത്തില്‍ മുന്നോട്ടുവയ്ക്കാന്‍ ഒരജണ്ടയില്ലെന്നതാണ്. ആകെയുള്ളത് ബി ജെ പിയെ എതിര്‍ക്കുക എന്നത് മാത്രമാണ് അവര്‍ക്ക് ജനങ്ങളുടെ മുന്നില്‍ വയ്ക്കാനുള്ളത്. എതിര്‍പ്പിന്റെ രാഷ്ട്രീയത്തിന്റെ മുന്നിലാണ് ബി ജെ പി ജനങ്ങളില്‍ പ്രതീക്ഷയുടെ അലകളുയര്‍ത്തിക്കൊണ്ട് വികസന അജണ്ട മുന്നോട്ടു വയ്ക്കുന്നത്. ബി ജെ പിയാകട്ടെ മുന്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളുമായിത്തന്നെയാണ് മുന്നോട്ടു പോകുത്. അതിന്റെ പേരുമാറ്റവും നടപ്പാക്കുതിലെ കാര്യക്ഷമതയും ജനങ്ങളില്‍ വിശ്വാസ്യത വര്‍ധിക്കുതിനു കാരണമാകുന്നു. മാറ്റത്തിന്റെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ബി ജെ പി സര്‍ക്കാര്‍ അതിനോട് പ്രതികരിക്കുന്നു എന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു. ഇതിനു പുറമേയാണ് അവരുടെ ബൂത്തു തലം മുതലുള്ള ശക്തമായ പ്രവര്‍ത്തനവും. ആര്‍ എസ് എസ്സിന്റെ പശ്ചാത്തലപിന്തുണ കൂടിയാകുമ്പോള്‍ അവരുടെ സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാവുകയും ചെയ്യുന്നു. എന്നാല്‍ പ്രതിപക്ഷ നിരയില്‍ എല്ലാവരും കൂടിയൊത്തിരുന്നു ഒുരു ചായ കുടിക്കാന്‍ പോലുമുള്ള കൂട്ടായ്മ ഉണ്ടാക്കുവാന്‍ കഴിയുന്നില്ല.
    എത്ര ആശയപരമായ കാര്യങ്ങള്‍ മുന്നോട്ടു വച്ചാലും, ബി ജെ പിയുടെ വര്‍ഗ്ഗീയത രാജ്യം നേരിടുന്ന കൊടിയ വിപത്താണെു പറയുമ്പോഴും തൃണമൂല്‍ കോഗ്രസ്സുമായി ഒരു വേദി പങ്കിടുന്ന കാര്യം സി പി എമ്മിന് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. അതുപോലെ കോഗ്രസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യവും സി പി എമ്മിന് സ്വീകാര്യമാകുന്നില്ല. പ്രതിപക്ഷത്തിന്റെ ലക്ഷ്യബോധമില്ലായ്മയും നേതാക്കളുടെ സങ്കുചിതമായ വ്യക്തിത്വത്തങ്ങളുമാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് ഒരു ചെറിയ കൂട്ടായ്മ പോലും ഉണ്ടാക്കുന്നതിന് തടസ്സമായി നില്‍ക്കുത്.