Skip to main content

ജമ്മു കശ്മീരിലെ ഷോപിയാനില്‍ യുവ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ലെഫ്റ്റനന്റ് ഉമ്മര്‍ ഫയാസിന്റെ (22) മൃതദേഹം വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

 

കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഉമ്മര്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ഷോപിയാനില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് തീവ്രവാദികള്‍ ഉമ്മറിനെ തട്ടിക്കൊണ്ടുപോയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

2016 ഡിസംബറില്‍ സേനയുടെ ഭാഗമായ ഉമ്മര്‍ ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

Tags