പാറ്റ്ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന് ബി.ജെ.പി ഉറപ്പു നല്‍കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ ഇത് സംബധിച്ച തീരുമാനം എടുക്കണമെന്നും അദ്ദേഹം പാര്ട്ടിയോടാവശ്യപ്പെട്ടു.
മതേതര സ്വഭാവമുള്ള വ്യക്തിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും അതുകൊണ്ടു തന്നെ മോഡിയെ പിന്തുണക്കാന്‍ കഴിയില്ലെന്നും നിതീഷ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. മോഡിക്ക് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ പ്രസ്താവന.
ബി.ജെ.പിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിനേഴു വര്‍ഷമായി പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ജീവിച്ചിരിക്കാനായി പ്രാര്‍ഥിക്കുകയും മരിക്കാനായി മരുന്ന് നല്‍കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ നിലപാടെന്നും നിതീഷ് പറഞ്ഞു.