ആറന്മുള വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രം ഇതില്‍ ഇടപെടില്ലെന്നും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി അനില്‍ മാധവ് ധവെ. പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ വിദഗ്ധ സമിതി പുതിയ അനുമതി നല്‍കിയതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും സമിതികളുടെ ശുപാര്‍ശകള്‍ എന്തായിരുന്നാലും അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദഗ്ധ സമിതിയുടെ ശുപാര്‍ശയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. വിമാനത്താവള നിര്‍മ്മാണത്തിനെതിരെയുള്ള സമരസമിതിയുടെ നേതാവ് കൂടിയാണ് കുമ്മനം.