Skip to main content

bjp celebration

 

ചരിത്രം കുറിച്ച് നേമത്ത് ഒ. രാജഗോപാലിലൂടെ താമര വിരിഞ്ഞത് തന്നെയാണ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ നേട്ടം. കെ.കെ സുരേന്ദ്രന്‍ 89 വോട്ടിന് തോറ്റ മഞ്ചേശ്വരമടക്കം ഏഴു മണ്ഡലങ്ങളിലെ രണ്ടാം സ്ഥാനവും എടുത്തുകാണിക്കാവുന്ന മറ്റൊരു നേട്ടം. ആകെ വോട്ടുവിഹിതം മെച്ചപ്പെടുത്തി 15.01 ശതമാനമാക്കാന്‍ കഴിഞ്ഞതും പ്രധാനപ്പെട്ട നേട്ടമാണ്. 2015 നവംബറിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇത് 14 ശതമാനമായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അന്നത്തെ ആറു ശതമാനത്തില്‍ നിന്ന്‍ ക്രമവും സ്ഥിരവുമായ ജനപിന്തുണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആര്‍ജ്ജിക്കുന്നു എന്ന്‍ കാണാം.

 

എന്നാല്‍, വിശദാംശങ്ങളിലാണ് ചെകുത്താന്‍ എന്ന ആംഗലേയ ചൊല്ല് പോലെ ഓരോ മണ്ഡലത്തിലേയും വോട്ടുവിഹിതം പരിശോധിക്കുമ്പോള്‍ ബി.ജെ.പിയുടെ നേട്ടം ഇനിയും വര്‍ദ്ധിക്കുന്നുവെന്ന് കാണാം. സംസ്ഥാനത്തെ 32 മണ്ഡലങ്ങളില്‍ 20 ശതമാനത്തിലേറെ പേരുടെ പിന്തുണ നേടാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞു. ഈ മണ്ഡലങ്ങള്‍:

 

മണ്ഡലം

വോട്ടുവിഹിതം (ശതമാനം)

നേമം

47.77

കാസര്‍ഗോഡ്‌

38.91

മഞ്ചേശ്വരം

35.8

വട്ടിയൂര്‍ക്കാവ്

32.2

കഴക്കൂട്ടം

32.14

ചെങ്ങന്നൂര്‍

29.36

പാലക്കാട്‌

29.23

മലമ്പുഴ

29.04

തിരുവനന്തപുരം

27.67

കാട്ടാക്കട

27.18

കുട്ടനാട്

25.48

ചാത്തന്നൂര്‍

25.04

ആറന്മുള

23.6

നെടുമങ്ങാട്

23.42

മണലൂര്‍

23.27

കാഞ്ഞിരപ്പള്ളി

23.1

വൈക്കം

22.98

കോഴിക്കോട് വടക്ക്

22.69

പുതുക്കാട്

22.67

നാട്ടിക

22.45

കൈപ്പമംഗലം

22.37

കൊടുങ്ങല്ലൂര്‍

22.17

തിരുവല്ല

21.83

റാന്നി

21.13

പാറശ്ശാല

21.02

ഏറ്റുമാനൂര്‍

20.95

മാവേലിക്കര

20.76

തൊടുപുഴ

20.48

ഇരിങ്ങാലക്കുട

20.46

ഷൊര്‍ണൂര്‍

20.43

കോവളം

20.26

ആറ്റിങ്ങല്‍

20.08

 

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ 32 എണ്ണത്തില്‍ അഞ്ചിലൊരാള്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ നിലവിലെ വോട്ടുവിഹിതം നിലനിര്‍ത്തുകയും അഞ്ചില്‍ ഒരു വോട്ടു കൂടിയും സമാഹരിക്കാന്‍ കഴിഞ്ഞാല്‍ ഈ മണ്ഡലങ്ങളില്‍ പലതിലും ബി.ജെ.പിയ്ക്ക് വിജയം വിദൂരമല്ല. മറ്റ് 31 മണ്ഡലങ്ങളിലും ആകെ വോട്ടുവിഹിതമായ 15 ശതമാനത്തിലും അധികം പിന്തുണ സമാഹരിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി 15-20 ശതമാനത്തിന് ഇടയില്‍ വോട്ടു നേടിയ മണ്ഡലങ്ങള്‍:

 

മണ്ഡലം

വോട്ടുവിഹിതം (ശതമാനം)

തൃശ്ശൂര്‍

19.62

ഇടുക്കി

19.52

കുന്നംകുളം

19.49

തൃപ്പൂണിത്തുറ

19.4

എലത്തൂര്‍

18.67

ഒറ്റപ്പാലം

18.46

കുന്നമംഗലം

18.27

ബേപ്പൂര്‍

18.03

പാലാ

17.87

കോങ്ങാട്

17.81

പറവൂര്‍

17.63

ചാലക്കുടി

17.53

ഉടുമ്പഞ്ചോല

17.37

ഗുരുവായൂര്‍

17.29

അരൂര്‍

17.24

അമ്പലപ്പുഴ

17.2

ചങ്ങനാശ്ശേരി

17.1

അടൂര്‍

16.84

വടക്കാഞ്ചേരി

16.79

തലശേരി

16.77

വള്ളിക്കുന്ന്

16.73

കോഴിക്കോട് തെക്ക്

16.62

സുല്‍ത്താന്‍ബത്തേരി

16.33

കൊട്ടാരക്കര

16.14

ഇരവിപുരം

15.87

ചേലക്കര

15.81

തൃക്കാക്കര

15.76

കളമശ്ശേരി

15.72

വര്‍ക്കല

15.56

ആലത്തൂര്‍

15.3

നെന്മാറ

15.02

 

ഈ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പൊതുവേ പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പാലക്കാട്‌, ആലപ്പുഴ ജില്ലകളും പാര്‍ട്ടിയ്ക്ക് വളരാന്‍ സാധ്യതയുള്ളവയാണ്.

 

ചുരുക്കത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തെ ബി.ജെ.പിയുടെ പ്രവര്‍ത്തനവും എല്‍.ഡി.എഫിന്റെ ഭരണവും രാഷ്ട്രീയ കേരളത്തിന്റെ ദിശ മാറ്റിക്കുറിക്കാന്‍ ഇട നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രം ആവര്‍ത്തിക്കുമോ അതോ നേമത്ത് എഴുതി തുടങ്ങിയ പുതിയ ചരിത്രത്തിന് തുടര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട അഞ്ച് വര്‍ഷങ്ങളാണ് സംസ്ഥാനത്തിന് മുന്നിലുള്ളത്.