സോള്‍
ദക്ഷിണ കൊറിയയിലെ യു.എസ് സ്ഥാനപതി മാര്‍ക്ക് ലിപ്പെര്ട്ടിന് നേരെ വ്യാഴാഴ്ച തലസ്ഥാനമായ സോളില്‍ ആക്രമണം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ മുഖത്തും കൈക്കും പരിക്കേറ്റു. എന്നാല്‍, നില ഗുരുതരമല്ല.
തിങ്കളാഴ്ച ആരംഭിച്ച യു.എസ്-ദക്ഷിണ കൊറിയ വാര്‍ഷിക സൈനിക അഭ്യാസത്തിനെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ആക്രമണം. കിം കിജോങ്ങ് എന്ന 55-കാരനാണ് ആക്രമണം നടത്തിയത്. സോളിലെ സെജോങ്ങ് സാംസ്കാരിക കേന്ദ്രത്തില്‍ ലിപ്പെര്ട്ട് ഒരു പ്രഭാഷണത്തിനെത്തിയപ്പോള്‍ ആയിരുന്നു സംഭവം.
ജപ്പാന്റെ സ്ഥാനപതിയ്ക്ക് നേരെ 2010-ല്‍ കോണ്‍ക്രീറ്റ് കഷണങ്ങള്‍ എറിഞ്ഞതിന് രണ്ട് വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് കിം കിജോങ്ങ്. കൊറിയകളുടെ പുനരേകീകരണത്തിനായി വാദിക്കുന്ന ഒരു സംഘടനയുടെ മേധാവിയാണ് കിം.