Skip to main content
തിരുവനന്തപുരം

 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ ആശങ്ക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മലയോര മേഖലയിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രവുമായി സഹകരിച്ച് പോകാനാണ് കേരളം ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.