ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ റഷീദും സി.പി.ഐ.എം നേതാവ് എളമരം കരീമും ഒന്നിച്ച് നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എളമരം വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് ഇരുവരും തേക്കടി തടാകത്തില്‍ ഉല്ലാസയാത്ര നടത്തിയത്. സി.പി.ഐ.എം പി.ബി അംഗമായ കോടിയേരി ബാലകൃഷ്ണനും ഹാറൂണ്‍ അല്‍ റഷീദുമായി നേരത്തേ ഡല്‍ഹി കേരള ഹൗസില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
കോടിയേരി ഒഴികെയുള്ള സി.പി.ഐ.എം നേതാക്കളുമായി യാതൊരു ബന്ധവുമില്ലെന്ന് ഹാറൂണ്‍ റഷീദ് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം ശരിയല്ലെന്നു തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. മന്ത്രിയായിരിക്കെ എളമരവും ജസ്റ്റിസും കുടുംബത്തോടൊപ്പമാണ് ഉല്ലാസയാത്ര നടത്തിയത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നു.
ദൃശ്യങ്ങളടങ്ങിയ സിഡി അജ്ഞാതര്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ ബോക്സില്‍ നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അഡീഷണല്‍ ജഡ്ജിയായിരുന്നു ഹാറൂണ്‍ അല്‍ റഷീദ് സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സി.പി.ഐ.എം . നേതൃത്വവുമായി ജസ്റ്റിസിന് അടുത്ത ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്.