പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. രാജ്യത്തെ വളര്‍ച്ചാനിരക്ക് കുറഞ്ഞിരിക്കുകയാണെങ്കിലും പണപ്പെരുപ്പത്തില്‍ ഉണ്ടായ അയവാണ് റിസര്‍വ് ബാങ്ക് തീരുമാനത്തിന് അടിസ്ഥാനമായിരിക്കുന്നത്.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹൃസ്വകാല വായ്പകളുടെ നിരക്കായ റിപ്പോ നിരക്ക് 8 ശതമാനമായി തുടരും. കേന്ദ്രബാങ്കില്‍ ബാങ്കുകള്‍ സൂക്ഷിക്കേണ്ട പലിശരഹിത നിക്ഷേപത്തിന്റെ തോതായ കരുതല്‍ ധന അനുപാതം 4 ശതമാനമായും തുടരും.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5-6 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി.ഡി.പി) വളര്‍ച്ച പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. പണപ്പെരുപ്പ നിരക്കിലെ അയവ് തുടരുകയാണെങ്കില്‍ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന്‍ ബാങ്ക് പിന്‍വാങ്ങുമെന്നും ധനകാര്യ നയ അവലോകനത്തില്‍ രഘുറാം രാജന്‍ പറഞ്ഞു.