സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ ഭാഗിക അംഗീകാരം. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാറിന്‍റെ നിലപാട് സുപ്രീം കോടതി ശരിവച്ചു. ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകൾക്ക് ലൈസൻസ് നിഷേധിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ദൂരപരിധി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി. പഞ്ചായത്ത് പരിധികളില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളലും നഗരപരിധിയില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലും പുതിയ ബാര്‍ ലൈസന്‍സ് പാടില്ലെന്ന നിര്‍ദേശമാണ് കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാറിന്‍റെ മദ്യനയത്തിലെ രണ്ട് മാനദണ്ഡങ്ങളും ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വിധി.
ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ദൂരപരിധി നിയന്ത്രണം പാടില്ലെന്നും കോടതി വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി