Skip to main content
ശ്രീഹരിക്കോട്ട

mars mission launch ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ തുടക്കം കുറിച്ച് ചൊവ്വാദൗത്യം വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന്‍ ഉച്ചതിരിഞ്ഞ് കൃത്യം 2.38-നായിരുന്നു ഇന്ത്യയുടെ ആദ്യ അന്തര്‍-ഗ്രഹ ഉപഗ്രഹമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെ വഹിച്ച് പി.എസ്.എല്‍.വി സി-25 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

 

40 മിനിട്ടുകള്‍ കൊണ്ട് റോക്കറ്റ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. ആന്‍ഡമാനിലെ പോര്‍ട്ട്‌ ബ്ലെയര്‍, ബെംഗലൂരു, ബ്രുനൈ എന്നിവിടങ്ങളിലും ഇന്ത്യന്‍ ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ പസിഫിക് സമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന രണ്ട് കപ്പലുകളിലും ഇവ ഐ.എസ്.ആര്‍.ഒ നിരീക്ഷിക്കും.

 

mars orbiter mission

 

20-25 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങുന്ന ഉപഗ്രഹം ഡിസംബര്‍ ഒന്നിന് ചൊവ്വയിലേക്കുള്ള യാത്ര ആരംഭിക്കുക. ഒന്‍പത് മാസത്തിന് ശേഷം 2014 സെപ്തംബര്‍ 24-ന് ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 1,350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 300 ദിവസങ്ങള്‍ കൊണ്ട് പിന്നിടേണ്ടത് 78 കോടി കിലോമീറ്റര്‍ ആണ്.

 

450 കോടി രൂപാ ചിലവില്‍ നടത്തുന്ന ഈ ചൊവ്വാദൗത്യം യു.എസ്, റഷ്യ, യൂറോപ്പ് എന്നിവരുടെ നിരയില്‍ ഇന്ത്യയ്ക്കും സ്ഥാനം നല്‍കുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. യു.എസ്സിന്റെ നാസ, റഷ്യയുടെ റോസ്കോസ്മോസ് എന്നിവയാണ് ഇതുവരെ വിജയകരമായി ചൊവ്വയിലേക്ക് ദൗത്യങ്ങള്‍ അയച്ചിട്ടുള്ളത്.