Skip to main content
Ad Image

തിരുവനന്തപുരം: 2011-12ല്‍ കേരളം 9.5 ശതമാനം സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 18,6997.59 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 17,0236.91 കോടിയായിരുന്നു. ധനക്കമ്മി നാലു ശതമാനവും റവന്യൂ കമ്മി. 2.4 ശതമാനവുമാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ തളര്‍ച്ച തുടരുകയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 1.6 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

 

വ്യവസായത്തില്‍ ഉത്പന്നനിര്‍മാണരംഗത്ത് 13.35 ശതമാനമാണ് വളര്‍ച്ച.  അതേസമയം തൊഴിലില്ലായ്മ 9.9 ശതമാനമാണ്. അഭ്യസ്ത വിദ്യരുടെ  തൊഴിലില്ലായ്മയാണ് കേരളത്തിലെ സവിശേഷത. 45 ലക്ഷം പേരാണ്  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദരിദ്രരുടെ എണ്ണം കുറഞ്ഞു. ഗ്രാമപ്രദേശത്ത് നഗരത്തിലും 12 ശതമാനമാണ് പേരേയുള്ളൂ ദരിദ്രര്‍. ഇന്ത്യയില്‍ ഇത് യഥാക്രമം 34ഉം 21 ഉം ശതമാനമാണ്.

 

ആളോഹരി ആഭ്യന്തര ഉത്പാദനം  8.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആളോഹരി വരുമാനം മുന്‍വര്‍ഷത്തെ 55,667 രൂപയില്‍ നിന്ന് 60,536 രൂപയായി ഉയര്‍ന്നു. അതേസമയം ആളോഹരികടവും ഉയര്‍ന്നു. 2009ലെ 19,900 രൂപയായിരുന്നത് 2011ല്‍ 24,600 രൂപയായി വര്‍ധിച്ചു. പൊതുകടം 89,418 കോടിയാണ്. 2013 മാര്‍ച്ചില്‍ കേരളത്തിന്റെ കടം ആഭ്യന്തര ഉത്പാദനത്തിന്റെ 27 ശതമാനത്തോളം ഉയരുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും അധികമാണിത്.  

 

സാമ്പത്തികവളര്‍ച്ചയില്‍ പത്തനംതിട്ട (10.08 ശതമാനം), തൃശ്ശൂര്‍ (9.63 ശതമാനം), എറണാകുളം (9.38 ശതമാനം) എന്നീജില്ലകളാണ് മുന്നില്‍. ആളോഹരി വരുമാനത്തില്‍ എറണാകുളമാണ് മുന്നില്‍. 89,131 രൂപ. കോട്ടയം (69,259 രൂപ), പത്തനംതിട്ട (66,940 രൂപ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.  ബജറ്റിന് മുന്നോടിയായി പ്രകാശനം ചെയ്ത സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. വെള്ളിയാഴ്ചയാണ് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുക.

Tags
Ad Image